അബുദാബി > ഛാഡിലെ സുഡാനീസ് അഭയാർത്ഥികൾക്കും പ്രാദേശിക സമൂഹത്തിനും സഹായവുമായി യുഎഇ. ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള ശ്രമങ്ങൾ യുഎഇ തുടരുകയാണ്. യുഎഇയുടെ ഛാഡ് ആസ്ഥാനമായുള്ള എയ്ഡ് കോർഡിനേഷൻ ഓഫീസ്, എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക്സ് എന്നിവ ഉൾപ്പെടുന്ന യുഎഇയുടെ ഹ്യുമാനിറ്റേറിയൻ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ആർസോ 1, ആർസോ 2 മേഖലകളിൽ സംഘം ഫീൽഡ് സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന പാഴ്സലുകൾ വിതരണം ചെയ്തു. യുഎഇ സംഘം പ്രദേശങ്ങളിലെ താമസക്കാർക്ക് ആരോഗ്യ പരിശോധനകൾ നടത്തി അവശ്യ മരുന്നുകൾ നൽകിക്കൊണ്ട് മൊബൈൽ ക്ലിനിക്കുകൾ വഴി വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..