ദുബായ് > സുഡാനീസ് അഭയാർത്ഥികൾക്കായി യുഎഇ ചാഡിൽ ഫീൽഡ് ഹോസ്‌പിറ്റൽ സ്ഥാപിച്ചതിന് ശേഷം 3,509 രോഗികളെ ചികിത്സിച്ചതായി അധികൃതർ അറിയിച്ചു. 1,897 മുതിർന്നവർക്കും 1,612 കുട്ടികൾക്കും 24 ശസ്ത്രക്രിയകൾ നടത്തി.
ഈ വർഷമാദ്യം സുഡാനിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ആശുപത്രി തുടങ്ങിയത്. സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..