19 December Friday

കോപ് 28ൽ പങ്കാളികളാകാൻ എഫ്എഎൻആർ

വെബ് ഡെസ്‌ക്‌Updated: Friday Aug 18, 2023

ക്രിസ്റ്റർ വിക്ടോർസൺ

ദുബായ് > ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യുഎഇയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ അതോറിറ്റി തയ്യാറെടുക്കുകയാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷന്റെ ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടോർസൺ പറഞ്ഞു.

80 വർഷത്തിലേറെയായി ആണവോർജ്ജ നിലയങ്ങൾ പ്രവർത്തിക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം ആണവോർജ്ജ കേന്ദ്രങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചായിരിക്കും പാനൽ ചർച്ചകൾ.

ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും എഫ്എഎൻആർ പ്രതിജ്ഞാബദ്ധമാണ് എന്നും ജനറൽ ക്രിസ്റ്റർ വിക്ടോർസൺ കൂട്ടിച്ചേർത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top