19 December Friday

യുഎഇയിൽ നേരിയ ഭൂചലനം; ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ദുബായ് > യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷമാണ് യുഎഇയിലും ഭൂചലനം അനുഭവപ്പെട്ടത്.

രാവിലെ 8.59 ന് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് 9.10 ന് 6 തീവ്രതയുള്ള ഭൂചലനവും ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. രണ്ട് ഭൂചലനങ്ങളും 10 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടെന്നും യുഎഇയിൽ മറ്റ് പ്രശനങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്‌തിട്ടിലെന്നും എൻസിഎം കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top