19 December Friday

ജീവിതച്ചെലവ് താങ്ങാവുന്ന 10 വലിയ നഗരങ്ങളിൽ യുഎഇ നഗരങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Aug 18, 2023

ദുബായ് > ആഗോളതലത്തിൽ താങ്ങാവുന്ന ജീവിതച്ചെലവുള്ള 10 നഗരങ്ങളുടെ പട്ടികയിൽ യുഎഇയിൽനിന്നുള്ള മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു. ദുബായ്,  അബുദാബി, ഷാർജ, എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. കുവൈത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പ്രതിമാസം 6199 ഡോളർ വരുമാനമുള്ള ഒരാൾക്ക്  752.70 ഡോളറാണ് ഈ നഗരങ്ങളിൽ വരുന്ന ജീവിതച്ചെലവ്.

ഉയർന്ന വരുമാനം നേടാൻ കഴിയുമെങ്കിലും താങ്ങാവുന്നതിലപ്പുറം ജീവിതച്ചെലവ് വരുന്ന നഗരം ന്യൂയോർക്കാണ്. വർക്ക് യാർഡ് റിസർച് എന്ന സംഘടന ലോക വ്യാപകമായി 20 നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ്  വിവരങ്ങൾ കണ്ടെത്തിയത്. ഉയർന്ന വരുമാനവും കുറഞ്ഞ ജീവിത ചെലവും ഉള്ള നഗരങ്ങളിൽ കുവൈത്തിന് ശേഷം അബുദാബിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അബുദാബിയിൽ ജീവിക്കുന്ന ഒരാളുടെ പ്രതിമാസ വരുമാനം ശരാശരി 7,154 ഡോളറാണ്. ജീവിത ചെലവ് 873.10 ഡോളറും.

റിയാദ് നഗരമാണ് മൂന്നാമതുള്ളത്. ദുബായ്യും ഷാർജയും പട്ടികയിൽ നാലാമതാണ്. ഈ നഗരങ്ങളിലെ പ്രതിമാസ വരുമാനം യഥാക്രമം 7118 ഡോളറും 5229 ഡോളറുമാണ്. ദുബായിലെ ജീവിത ചെലവ് 1007 ഡോളറും ഷാർജയിൽ 741.30 ഡോളറുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top