25 April Thursday

യുഎഇ യിലെ വിസ കാലാവധി: പിഴത്തുകയിൽ മാറ്റം വരുത്തി.

കെ. എൽ. ഗോപിUpdated: Monday Nov 7, 2022

ദുബായ് : യുഎഇ യിൽ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴയടയ്ക്കണം കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാർക്ക് 100 ദിർഹം ആയിരുന്ന പിഴയാണ് 50 ദിർഹമായി കുറച്ചത്. എന്നാൽ താമസ വിസക്കാരുടെ പിഴ 25 ദിർഹത്തിൽ നിന്ന് 50 ദിർഹമായി ഉയർത്തി.  ഓവർസ്റ്റേ നിരക്ക് ഏകീകരിച്ചതോടെയാണ് സന്ദർശക വിസക്കാരുടെ പിഴ കുറഞ്ഞതും താമസക്കാരുടേത് കൂടിയതും.

യുഎഇ വിസകളിൽ കഴിഞ്ഞമാസം മൂന്നു മുതൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടർച്ചയായാണ് ഓവർ സ്റ്റേ പിഴകലിലുള്ള ഈ മാറ്റം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ദിവസങ്ങളും ഓവർസ്റ്റേ ആയി കണക്കുകൂട്ടും.  വിസ പുതുക്കാനുള്ള അപേക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ച്  30 ദിവസത്തിനുള്ളിൽ ശരിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടും. മൂന്നുതവണയിൽ കൂടുതൽ തെറ്റായ രേഖകൾ സമർപ്പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടിവരും. ഓൺലൈൻ വഴിയും, സ്മാർട്ട് അപ്ലിക്കേഷൻ,  ഹാപ്പിനസ് സെൻറർ എന്നിവ വഴിയും പിഴയടയ്ക്കാം. 

കഴിഞ്ഞമാസം നടപ്പിൽ വന്ന നിർദ്ദേശം അനുസരിച്ച് റസിഡൻസി വിസക്കാർക്ക് കാലാവധി അവസാനിച്ച്‌  ആറുമാസം വരെ ഗ്രേസ് പീരിയഡ് അനുവദിക്കും. ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ പുതിയ വിസ എടുക്കുകയോ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top