19 December Friday

ബ്രിക്സ് അംഗത്വം; യുഎഇക്ക് കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സാമ്പത്തിക മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2023

ദുബായ് > ബ്രിക്‌സിൽ അംഗമാകുന്നതിലൂടെ യുഎഇയുടെ വളർച്ചയ്ക്കായി കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ അതിവേഗം മുന്നേറുന്ന നിരവധി സമ്പദ്‌വ്യവസ്ഥകളുടെ കൂടെയുള്ള അംഗത്വം യുഎഇയെ വളരാൻ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രിക്സിലെ യുഎഇയുടെ അംഗത്വം ഗണ്യമായ സാമ്പത്തിക, വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ അംഗത്വം ബ്രിക്‌സ് രാജ്യങ്ങളുടെ സാമ്പത്തിക അന്തരീക്ഷത്തെ മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top