25 April Thursday
അഞ്ച്‌ ലക്ഷം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴ

പോൺ സൈറ്റുകൾ സന്ദർശിക്കുന്നവർ കൂടുന്നു; യുഎഇയിൽ വിപിഎൻ ദുരുപയോഗം ചെയ്യുന്നവർക്ക്‌ മുന്നറിയിപ്പ്‌

കെ എൽ ഗോപിUpdated: Saturday Aug 6, 2022

ദുബായ് > യുഎഇയിൽ വിപിഎൻ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം വിപിഎൻ ദുരുപയോഗം ചെയ്യുന്ന ആളുകൾക്ക് അഞ്ച്‌ ലക്ഷം ദിർഹം മുതൽ രണ്ട് ദശലക്ഷം ദിർഹം വരെ പിഴയും, തടവും ലഭിക്കാൻ സാധ്യതയുണ്ട്. ഡേറ്റിംഗ്, ചൂതാട്ടം, പോൺ സൈറ്റ്‌ സന്ദർശനം, ലഹരി മരുന്നുകൾ എന്നിവയ്ക്കും വിപിഎൻ ഉപയോഗിച്ച് നിരോധിത വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് അനധികൃത വിപിഎൻ ഉപയോഗത്തിന് കടുത്ത ശിക്ഷ ലഭിക്കുന്ന കാര്യം ഓർമ്മപ്പെടുത്തുന്നത്.

വിപിഎൻ ഉപയോഗിച്ച് ഐ.പി അഡ്രസ് മറച്ചുവെച്ചുകൊണ്ട് നിരോധിത വെബ്സൈറ്റുകളിലേക്ക് കടക്കുന്നത് യുഎഇ സൈബർ നിയമപ്രകാരം കടുത്ത കുറ്റമാണ്. നിരോധിക്കപ്പെട്ട സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ, ചൂതാട്ടം, ഡേറ്റിംഗ്, വാട്‌സ്‌ആപ്പ് കോളുകൾ, വീഡിയോ കോളുകൾ എന്നിങ്ങനെ പല ഓൺലൈൻ മേഖലകളിലും എത്തിപ്പെടുന്നതിന് വിപിഎൻ (വെർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗം വഴി സാധ്യമാകുന്നുണ്ട്.

യുഎഇയിൽ വി പി എൻ ആവശ്യക്കാരുടെ എണ്ണം 36% വർധിച്ചു എന്നാണ് നോർഡ് സെക്യൂരിറ്റി ഡാറ്റ കണക്കുകൾ സൂചിപ്പിക്കുന്നത്. ടെലി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടേയും, ഗവൺമെന്റിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ നിരോധിത സൈറ്റുകൾ ഉപയോഗിക്കുന്നതിനും ഓഡിയോ വീഡിയോ കോളുകൾക്കുമായി അനധികൃതമായി പലരും വിപിഎൻ ഉപയോഗിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top