25 April Thursday

ഇന്തോനേഷ്യയുമായി യു എ ഇ സമഗ്ര വാണിജ്യ കരാറിൽ ഒപ്പിട്ടു

കെ എൽ ഗോപിUpdated: Sunday Jul 3, 2022

അബുദാബി> ഇന്തോനേഷ്യയുമായി യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇപ്പോൾ പ്രതിവർഷം മൂന്നു ബില്യൺ ഡോളറാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത് പത്തു ബില്യൺ ഡോളറായി ഉയർത്തുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മർറി പറഞ്ഞു.

ആരോഗ്യസംരക്ഷണം, ഗതാഗതം, വിദ്യാഭ്യാസം, ടെലി കമ്മ്യൂണിക്കേഷൻ, നിർമ്മാണം, ഇസ്ലാമിക് ഫിനാൻസ് തുടങ്ങിയ മേഖലകളിലുള്ള സേവനങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനാണ് യുഎഇ - ഇന്തോനേഷ്യ വാണിജ്യ കരാറിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധികാരികൾ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് താരീഫ് 83 ശതമാനം വരെ ഒഴിവാക്കുന്നതിനും ഇതുവഴി ആലോചിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top