ദുബായ്> തുർക്കിയുമായും ഇന്തോനേഷ്യയുമായും യുഎഇയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ നിലവിൽ വന്നു. വിപുലമായ വ്യാപാര, നിക്ഷേപ സഹകരണത്തിന് വഴിയൊരുക്കുന്നതാണ് കരാർ.
വ്യാപാര തടസ്സങ്ങൾ ഇല്ലാതാകുന്നതിലൂടെ സാധനങ്ങളുടെ താരിഫ് നീക്കം ചെയ്യാനോ കുറയ്ക്കാനോ കരാറുകൾ സഹായിക്കും.
ലോജിസ്റ്റിക്‌സ്, ഊർജം, ഭക്ഷ്യ ഉൽപ്പാദനം, ഫിൻടെക്, ഇ-കൊമേഴ്‌സ്, ട്രാവൽ ആൻഡ് ടൂറിസം എന്നീ മേഖലകൾക്ക് ഗുണം ചെയ്യുന്നതാണ് കരാർ.
"തങ്ങളുടെ സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങൾ തുറക്കുകയും പ്രാദേശികമായും ആഗോളതലത്തിലെ വിപണികളുമായുള്ള വ്യാപാര പങ്കാളിത്തം വിശാലമാക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് കരാർ എന്ന് ഡോ. താനി അൽ സെയൂദി പറഞ്ഞു.
ഇന്ത്യയും ഇസ്രയേലുമായുള്ള കരാറുകൾ വിജയകരമായ ശേഷം പ്രാബല്യത്തിൽ വന്ന മൂന്നാമത്തെയും നാലാമത്തെയും കരാറുകളാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..