24 April Wednesday

യുഎഇയിൽ പുതിയ സർക്കാർ ഘടന നിലവിൽ വന്നു

കെ എൽ ഗോപിUpdated: Sunday Jul 5, 2020

അബുദാബി > യുഎഇയിൽ പുതിയ സർക്കാർ ഘടന രൂപീകൃതമായി. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ പുതിയ സർക്കാർ ഘടന രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. കൂടുതൽ മന്ത്രാലയങ്ങളേയും സ്ഥാപനങ്ങളേയും ലയിപ്പിച്ച് സൗകര്യപ്രദവും വേഗതയേറിയതും ആയ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ പുനഃസംഘടനയ്ക്ക് പിന്നിലെ ലക്ഷ്യം.

യുഎഇയിലെ 50% ഗവൺമെൻറ് സേവന കേന്ദ്രങ്ങൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുമെന്നും, ഫെഡറൽ ഏജൻസികളുടേയും മന്ത്രാലയ വകുപ്പുകളുടേയും പുന:ക്രമീകരണത്തിലൂടെ കൂടുതൽ കാര്യക്ഷമമായ സംവിധാനം. ഉറപ്പാക്കുമെന്നും പ്രഖ്യാപനവേളയിൽ അദ്ദേഹം അറിയിച്ചു

വ്യവസായ- നൂതന സാങ്കേതിക വിദ്യ മന്ത്രിയായി സുൽത്താൻ അൽ ജാബിറിനെ നിശ്ചയിച്ചു. വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് ഈ മന്ത്രാലയം കാര്യക്ഷമമായി പ്രവർത്തിക്കും. ഊർജ്ജ മന്ത്രാലയം അടിസ്ഥാനസൗകര്യ വികസന മന്ത്രാലയവുമായി സംയോജിപ്പിച്ചു. സുഹൈൽ അൽ മസ്‌റോയിയാണ് ഇതിന്റെ മന്ത്രി. സാമ്പത്തിക മന്ത്രാലയം കൂടുതൽ വിപുലീകരിക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നൽകുകയും ചെയ്തു. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നതിനാണ് ഈ ക്രമീകരണങ്ങൾ.

വിവിധ മേഖലകളേയും വകുപ്പുകളേയും പുന:സജ്ജീകരിച്ച് രാജ്യത്തിൻറെ പൊതുവായ ആവശ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് ഭരണാധികാരികൾ. പുതിയ ഘടനയിൽ 33 പേരാണ് മന്ത്രിമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top