17 December Wednesday

ദുബായിൽ 8 ദശലക്ഷം ദിർഹം ചെലവിൽ രണ്ട് പാർക്കുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ദുബായ്> അൽ വർഖ 1, 4 എന്നിവിടങ്ങളിലായി 8 ദശലക്ഷം ദിർഹം ചെലവിൽ രണ്ട് പാർക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിൽ നിരവധി ഫാമിലി എന്റർടെയ്ൻമെന്റ് പാർക്കുകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണിത്.

ദുബായ് എമിറേറ്റിൽ 125 പാർക്കുകളും കളിസ്ഥലങ്ങളും നിർമ്മിക്കാനാണ് ലക്ഷ്യമെന്നും പൗരന്മാർക്ക് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമാണ് പാർക്കുകളുടെ നിർമ്മാണമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. 2019 നും 2021 നും ഇടയിൽ തമാസ ഇടങ്ങളിൽ 70 ഓളം വിനോദ സൗകര്യങ്ങളാണ് മുൻസിപ്പാലിറ്റി ഒരുക്കിയത്.

വരും മാസങ്ങളിൽ ദുബായിൽ 93 ദശലക്ഷം ദിർഹം ചെലവിൽ 55 ഫാമിലി പാർക്കുകളും വിനോദ സൗകര്യങ്ങളും നിർമ്മിക്കുമെന്നും ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. ഇവയെല്ലാം 93 ദശലക്ഷം ദിർഹം ചെലവിലാണ് നിർമ്മിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top