03 December Sunday

ട്രാഫിക് പിഴകൾ അടയ്ക്കാൻ പ്രവാസികൾക്ക് നിർ​ദേശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2023

കുവൈത്ത് സിറ്റി > കുവൈത്തിൽ നിന്ന്  പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പിഴകളും അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 19 ശനിയാഴ്ച  മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. കുവൈത്ത്‌  വിമാനത്താവളം വഴിയും രാജ്യത്തിന്റെ കര, അതിർത്തി കവാടങ്ങൾ വഴിയും യാത്ര ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഈ തീരുമാനം ബാധകമായിരിക്കും.
 
പ്രവാസികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലോ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിലോ, എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവിടങ്ങളിലെ ഓഫീസിലോ പിഴ അടക്കാമെന്ന് അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top