26 April Friday

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി

അനസ് യാസിന്‍Updated: Sunday Dec 5, 2021

മനാമ > റഷ്യയുടെ സ്പുട്നിക് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ജനുവരി ഒന്നു മുതല്‍ പ്രവേശനം നല്‍കാന്‍ സൗദി തീരുമാനം. ഇതോടെ, സ്പുട്നിക് സ്വീകരിച്ച യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം നൂറ് കവിഞ്ഞു. അമേരിക്കയടക്കം 15 രാജ്യങ്ങളില്‍ മാത്രമാണ് സ്പുട്നിക് എടുത്തവര്‍ക്ക് പ്രവേശിക്കാന്‍ തടസമുള്ളതെന്ന് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

നിലവില്‍ ഇന്ത്യടക്കം 35 രാജ്യങ്ങള്‍ സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ സ്പുട്നിക് സ്വീകരിച്ച സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും സൗദി തീരുമാനം പ്രയോജനം ചെയ്യും. ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനും ഹജ്ജ്, ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കാനും തടസമുണ്ടാകില്ല. സ്പുട്നിക് വാക്സിന്‍ സ്വീകരിച്ച വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ 48 മണിക്കൂര്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം.

സ്പുട്നിക് വാക്സിന്‍ നിലവില്‍ സൗദിയില്‍ കുത്തിവെക്കുന്നില്ല. എന്നാല്‍, അയല്‍ രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവടങ്ങളില്‍ സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫഡ് ആസ്ട്ര സെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മെഡേണ, സിനോഫാം, സിനോവാക് എന്നിവയാ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകള്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top