20 April Saturday

ടൂവൂമ്പ മലയാളി അസോസിയേഷൻ മധുരം മലയാളത്തിന്റെ ക്ലാസുകൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

ലണ്ടൻ> കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും മലയാളഭാഷ പരിജ്ഞാനം വരും തലമുറക്ക് പകർന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ടുവൂമ്പ മലയാളി അസോസിയേഷൻ നടത്തിവരുന്ന മധുരം മലയാളത്തിന്റെ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർത്ഥികളെ ശ്രീമാൻ മോഹനകുറുപ്പ്  ആദ്യ അക്ഷരം കുറിപ്പിച്ചു.

ഏപ്രിൽ 30ന് ടുവുമ്പ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്ലാൻഡിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പ്രസാദ് ജോൺ, സെക്രട്ടറി അനില സുനിൽ, കമ്മിറ്റി അംഗവും മധുരം മലയാളത്തിൻ്റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top