27 April Saturday

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഡോ ജോ ജോസഫിനെ വിജയിപ്പിക്കുക- കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കുവൈറ്റ് സിറ്റി> ആറു വർഷമായി കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ ശക്തിപ്പെടുത്തുവാൻ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്).

സംസ്ഥാനത്തു തന്നെ ഏറെ പ്രത്യേകതയുള്ള മണ്ഡലമാണ് തൃക്കാക്കര. കൊച്ചിൻ മെട്രോയും, കെ റെയിലും, വാട്ടർ മെട്രോയും ഒരുമിക്കാൻ പോകുന്ന മണ്ഡലമാണ് തൃക്കാക്കര . സഹതാപമല്ല വികസനമാണ് നാടിന് ആവശ്യം,വികസനം മുഖ്യ അജണ്ടയായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയുടെയും നാടിന്റെയാകെയും വികസനത്തിന് ഒപ്പം നിൽക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. നവകേരള സൃഷ്ടിക്കുള്ള സംസ്ഥാന സർക്കാർ ഇടപെടലുകളിൽ തൃക്കാക്കര ജനതയും പങ്കാളികളാകണം.

വെറുപ്പിന്റെ രാഷ്ട്രീയം ഭരിക്കുന്ന രാജ്യത്ത്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. അതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുവാൻ  മുഴുവൻ പ്രവാസികളും  മുന്നോട്ട് വരണമെന്ന് കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top