19 April Friday

വെറുപ്പിന്റെയും വിഘടന വാദത്തിന്റെയും ഭാഷ ഇന്ത്യയില്‍ വളരുന്നതില്‍ ആശങ്ക- നിലമ്പൂര്‍ ആയിഷ

കെ എല്‍ ഗോപിUpdated: Thursday Feb 16, 2023

ഷാര്‍ജ> ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുകയും എന്നാല്‍ വെറുപ്പിന്റെയും വിഘടന വാദത്തിന്റെയും ഭാഷ ഇന്ത്യയില്‍ വളരുന്നതില്‍ ആശങ്ക ഉള്ളതായും പ്രശസ്ത നാടക - ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷ. സ്വയം പ്രവാസി ആയിരുന്നതിനാല്‍ പ്രവാസികളുടെ വേദനയും സന്തോഷവും തനിക്ക് നന്നായി അറിയാം എന്നും , ജോലി തിരക്കുകള്‍ക്കിടയിലും സംഘടിക്കുകയും നാടകം പോലുള്ള വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികള്‍ വരും തലമുറക്ക് തന്റെ സംസ്‌കാരം കൂടിയാണ് പകര്‍ന്നു നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

മാസ് ഷാര്‍ജ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നിലമ്പൂര്‍ ആയിഷ. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം, മാസ് സ്ഥാപക നേതാവ് ടികെ അബ്ദുല്‍ ഹമീദ്, ആയിഷ സിനിമയുടെ നിര്‍മാതാവ് സക്കരിയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ട്രെഷറര്‍ അജിത രാജേന്ദ്രന്‍ നിലമ്പൂര്‍ ആയിഷയെ പൂക്കള്‍ നല്‍കി സ്വീകരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top