25 April Thursday

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മീദനയിൽ എത്തി

അനസ് യാസിൻUpdated: Saturday Jun 4, 2022

മനാമ> കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മദീനയിൽ എത്തി. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിനുശേഷം ആദ്യമായാണ് വിദേശത്തുനിന്നും തീർത്ഥാടകർ സൗദിയിലേക്ക് എത്തുന്നത്. ശനിയാഴ്‌ച ഉച്ചക്ക് 12 ഓടെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്‌ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് മലയാളി തീർത്ഥാടകർ എത്തിയത്.

196 സ്‌ത്രീകളുൾപ്പെടെ 377 തീർഥാടകരാണ് ആദ്യ സംഘത്തിൽ. നെടുമ്പാശ്ശേരിയിൽ നിന്ന് മദീനയിലെത്തിയ തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും സംഘടനാ പ്രതിനിധികളും സ്വീകരിച്ചു. തുടർന്ന് ഇവർ ഹോട്ടലുകളിലെ താമസ കേന്ദ്രങ്ങളിലേക്ക് പോയി. അവസാന മലയാളി തീർഥാടക സംഘം ജൂൺ 16ന് എത്തും. 5,758 മലയാളി തീർഥാടകർക്കാണ് ഈ വർഷം ഹജ്ജിന് അവസരം. ഇതിൽ 2,056 പുരുഷന്മാരും മഹറമില്ലാത്ത വിഭാഗം ഉൾപ്പടെ 3,702 സ്‌ത്രീകളും ഉൾപ്പെടും. ഇന്ത്യയിൽനിന്ന് 79,362 തീർഥാടകർക്കാണ് അവസരം.

2019ൽ ഏതാണ്ട് 25 ലക്ഷം പേരാണ് ഹജ്ജ് നിർവ്വഹിച്ചത്. ഈ വർഷം 10 ലക്ഷം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഒന്നരലക്ഷം ആഭ്യന്തര തീർഥാടകർ. ജൂലായ് രണ്ടാംവാരമാണ് ഹജ്ജ് തീർഥാടനം.  കോവിഡ് മുൻകരുതൽ പാലിച്ചാണ് തീർഥാടകർക്ക് താമസ സൗകര്യം ഒരുക്കിയത്. ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്ക് ശേഷം മദീനാസന്ദർശനം പൂർത്തിയാക്കി തീർഥാടകർ മക്കയിലേക്ക് തിരിക്കും. ഇന്തോനേഷ്യയിൽ നിന്നാണ് ഈ വർഷത്തെ ആദ്യ സംഘം എത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top