26 April Friday
കേരള-അറബ് സാംസ്‌ക്കാരികോത്സവം

'പാലം -ദി ബ്രിഡ്ജ്' നവംബറില്‍; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

മനാമ > ബഹ്‌റൈന്‍ പ്രതിഭ നവംബര്‍ മൂന്ന്, നാല് തീയതികളില്‍ 'പാലം -ദി ബ്രിഡ്ജ്' എന്ന പേരില്‍ കേരള-അറബ് സാംസ്‌ക്കാരികോത്സവം സംഘടിപ്പിക്കും. കേരളീയ സമാജം അങ്കണത്തിലും വേദികളിലുമായിരിക്കും ആയിരം കലാകാരന്‍മാര്‍ അണിനിരക്കുന്ന സാംസ്‌കാരികോത്സവം അരങ്ങേറുക. നാട്ടിലെ ഉത്സവ പെരുമകള്‍, തെയ്യം, കോല്‍ക്കളി, ദഫ്മുട്ട്,  പടയണി, പൂരക്കളി, മാര്‍ഗ്ഗം കളി എന്നിവയും ബഹ്‌റൈന്‍ സംസ്‌കാരിക പരിപാടികളും അരങ്ങേറും. മിഠായി തെരുവ്, ജൂത തെരുവ്, ബേക്കല്‍ കോട്ട, സെക്രട്ടേറിയേറ്റ് എന്നിവ പുനരാവിഷ്‌ക്കരിക്കും.

പാലം സാംസ്‌ക്കാരികോത്സവ നടത്തിപ്പിന് സംഘടക സമിതി രൂപീകരിച്ചു. യോഗം പ്രതിഭ മുഖ്യ  രക്ഷാധികാരി  ഇന്‍ ചാര്‍ജ് ഷെറീഫ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പതിനായിരം കാണികളെ പ്രതീക്ഷിക്കുന്ന പാലം The Bridge ബഹ്‌റൈനിലെ തദ്ദേശ വാസികളുടെയും പ്രവാസികളുടെയും കലാ സാംസ്‌ക്കാരിക വിനിമയമായിരിക്കുമെന്നും, ഇത് പൊതുമണ്ഡലത്തില്‍ പ്രതിഭ സംഘാടകത്വത്തിന്റ മറ്റൊരു വിളംബരമാകുമെന്നും ഷെറീഫ് പറഞ്ഞു.

പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി പരിപാടികള്‍ വിശദീകരിച്ചു. നാട്ടില്‍ നിന്നും പ്രസീത ചാലക്കുടി അടക്കമുള്ള കലാകാരന്‍മാരും  മന്ത്രിമാരും  എത്തും.  പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലയെയും സംസ്‌ക്കാരത്തെയും  കരളത്തില്‍ അങ്ങോളമിങ്ങോളമുള്ള  സ്വന്തം കലകളാല്‍ ചേര്‍ത്ത് വെച്ച്  അടുത്തറിയുക എന്ന  ബൃഹത്തായ സാംസ്‌ക്കാരിക ഉത്സവമായ പാലം പരിപാടിയിലേക്ക് മുഴുവന്‍ പ്രവാസികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

പ്രസിഡണ്ട് ഇന്‍ ചാര്‍ജ് ഡോ. ശിവ കീര്‍ത്തി രവീന്ദ്രന്‍ അധ്യക്ഷയായി. രക്ഷാധികാരി സമിതി അംഗവും പാലം ഠമീഡിയ വിംഗ് കണ്‍വീനറുമായ എവി അശോകന്‍, രക്ഷാധികാരി സമിതി അംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ മഹേഷ് യോഗിനാഥ് എന്നിവര്‍ സംസാരിച്ചു.

പി ശ്രീജിത് ചെയര്‍മാനും സുബൈര്‍ കണ്ണൂര്‍ ജനറല്‍ കണ്‍വീനറും മിജോഷ് മൊറാഴ  ജോ.കണ്‍വീനറുമായി 201 അംഗ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുക. വിവിധ സബ് കമ്മിറ്റികളും നിലവില്‍ വന്നു.

ലോഗോ ക്ഷണിച്ചു
മനാമ > ബഹ്‌റൈന്‍ പ്രതിഭ നവംബര്‍ മൂന്ന്, നാല് തീയതികളില്‍ നടത്തുന്ന കേരള അറബ് സാംസ്‌ക്കാരിക ഉത്സവമായ 'പാലം -ദി ബ്രിഡ്ജ്' ന് ലോഗോ ക്ഷണിച്ചു. തയ്യാര്‍ ചെയ്ത ലോഗോ സ്പതംബര്‍ 30 ന് മുമ്പായി യുറൃമാമമംമൃറ@െഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാം. വിവരങ്ങള്‍ക്ക് +973 39283875  എന്ന നമ്പരില്‍ ബന്ധപ്പെടാം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top