03 December Sunday

ദി ബാസിൽ ആർട്ട്സ്‌ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കുവൈത്ത് സിറ്റി >  കലാ- സാംസ്ക്കാരിക സംഘടനായ ദി ബാസിൽ ആർട്ട്സ്‌ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ പൊന്നച്ചൻ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ ഓണസന്ദേശം നൽകി. മലയാളത്തിലെ 2018 എന്ന ചലച്ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രത്തെ ഒരു അവതരിപ്പിച്ച ബാലതാരം പ്രണവ്‌ ബിനു മുഖ്യാതിഥിയായിരുന്നു.

ദി ബാസിൽ ആർട്ട്സ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡീസ്‌ ചെയർ പെർസൺ ഷാനി ജോഫിൻ സ്വാഗതവും ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ, ജടായു ബീറ്റ്സിന്റെ നാടൻ പാട്ടുകൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top