28 March Thursday

അൽ ദഫ്ര ജലോത്സവം മാർച്ച് 10ന് അബുദാബിയിൽ ആരംഭിക്കും

കെ എൽ ഗോപിUpdated: Tuesday Feb 28, 2023

അബുദാബി> 14-ാമത് അൽ ദഫ്ര ജലോത്സവം മാർച്ച് 10 മുതൽ 19 വരെ അൽ ദഫ്‌റ മേഖലയിലെ അൽ മുഗിറ ബീച്ചിൽ നടക്കും. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഉത്സവം നടക്കുക.

അബുദാബിയിൽ ആദ്യമായി അൽ ദഫ്ര ജലോത്സവം വിംഗ്‌ഫോയിൽ റേസിംഗ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കും. കൈറ്റ്‌സർഫിംഗിൽ നിന്നും വിൻഡ്‌സർഫിംഗിൽ നിന്നും വികസിപ്പിച്ച കാറ്റിൽ പ്രവർത്തിക്കുന്ന ജല കായിക മത്സരമാണിത്. അമ്പതിലധികം പ്രാദേശിക, അന്തർദേശീയ കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top