25 April Thursday

എഴുത്തുകാരികളെ താരാട്ട്‌ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021

അൽ ഐൻ >നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തങ്ങളുടെ രചനകൾ പ്രകാശനം ചെയ്ത മൂന്നു വനിതകളെ താരാട്ട്  അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ  ആദരിച്ചു. കോവിഡ് മഹാമാരിക്കാലത്തു താൻ തൊട്ടറിഞ്ഞ അനുഭവങ്ങൾ പങ്കുവച്ച " ഈ സമയവും കടന്നു പോകും" രചിച്ച താഹിറ കല്ലുമുറിക്കൽ, ''യൂറോപ്പിൽ ഒരു ഓട്ടപ്രദക്ഷിണം " എന്ന യാത്രാവിവരണം രചിച്ച പത്മിനി ശശിധരൻ. ‘നേതാജി സുബാഷ്  ചന്ദ്ര ബോസ് - എഴുത്ത് ജീവിതം ദർശനം’ എന്ന പുസ്തക രചനയുടെ ഭാഗമായ താരാട്ടിൻ്റെ എക്സിക്യുട്ടീവ് മെമ്പർ കൂ ടിയായ വിനി ടീച്ചർ എന്നിവരെയാണ്‌ ആദരിച്ചത്‌.

ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡൻറ് . മുസ്തഫ മുബാറക് ഉദ്ഘാടനം നിർവ്വഹിച്ചു . ജംഷീല ഷാജിത്ത് അദ്ധ്യക്ഷയായി. അസി.സെക്രട്ടറി അനിമോൻ രവീന്ദ്രൻ, ട്രഷറർ സന്തോഷ് ,സാഹിത്യ വിഭാഗം സെക്രട്ടറി നൗഷാദ് ,ലോകകേരളാസഭാഗം ഇ.കെ സലാം, അൽ ഐൻ മലയാളി സമാജം പ്രസിഡൻ്റ് മണികണ്ഠൻ, സെക്രട്ടറി ഷാജിത്ത്, ബ്ലൂ സ്റ്റാർ സെക്രട്ടറി  ജാബിർ ബീരാൻ ,റസ്സൽ മുഹമ്മദ് സാലി എന്നിവർ ആശംസകൾ നേർന്നു. ആദരിക്കപ്പെട്ടവരെ   ജിഷ സുനീഷ്,  ബബിത ശ്രീകുമാർ , ജസ്ന ഫൈസൽ എന്നിവർ പരിചയപ്പെടുത്തി.

താരാട്ട് സെക്രട്ടറി റസിയ ഇഫ്ത്തിക്കർ സ്വാഗതവും  കലാവിഭാഗം അസി.സെക്രട്ടറി ഷിബി പ്രകാശ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top