26 April Friday

തനിമ കുവൈറ്റ് ‌ ഉല്ലാസത്തനിമ 2023 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2023

കുവൈത്ത് സിറ്റി > കുവൈത്തിലെ സാംസ്‌കാരിക  സമൂഹിക വിഷയങ്ങളിലെ അനിഷേധ്യ സാന്നിധ്യമായ തനിമ കുവൈത്ത് അംഗങ്ങളെയും മാക്‌ബ‌ത്ത്‌ നാടകത്തിന്റെ അണിയറപ്രവർത്തകരെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദിൽ ദ്വിദിന പിക്‌നിക്‌ ഉല്ലാസത്തനിമ 2023 സംഘടിപ്പിച്ചു. ഉല്ലാസത്തനിമ കൺവീനർ ജിനു അബ്രഹാം, സംഗീത്‌ സോമനാഥ്‌, അഷറഫ്‌ ചൂരൂട്ട്‌ എന്നിവർ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി. ജനറല്‍ കൺവീനർ ബാബുജി, ജോയിന്റ്‌ കൺവീനർ ഷൈജു പള്ളിപ്പുറം, നാടകത്തനിമ‌ കൺവീനർ ജേക്കബ്‌ വർഗ്ഗീസ്‌‌ എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ രണ്ടുദിനങ്ങളിലായി അവതരിപ്പിച്ചു. നാടകത്തനിമ വിജയകരമായി സംഘടിപ്പിച്ച മാക്‌ബത്ത് ‌നാടകത്തിലെ അണിയറപ്രവർത്തകരെ ആദരിച്ചു. മാക്‌ബത്ത്‌ നാടകം വിജയകമാക്കാൻ വിവിധ മേഖലകളിൽ അഹോരാത്രം പ്രയത്നിച്ചവരെ യോഗം അനുമോദിച്ചു. സംവിധായകൻ ബാബുജി ബത്തേരി, രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ്‌ സുജാതൻ മാസ്റ്റർ,  സ്ഥാപകാംഗമായ രഘുനാഥൻ നായർ എന്നിവർക്ക്‌ തനിമ ആദരവ്‌ നൽകി അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top