29 March Friday

മുന്‍ കേരള ടെന്നീസ് താരം തന്‍വി ഭട്ട്‌ ദുബായില്‍ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

ദുബായ് > മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ടിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തോടൊപ്പം ഇവിടെ താമസച്ചിരുന്ന താന്‍വി ഞായറാഴ്‌ചയാണ് മരിച്ചത്. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു.

നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ തന്‍വി 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാവായി. അന്ന് ഖത്തറിന്റെ അണ്ടര്‍ 14 ഒന്നാം നമ്പര്‍ താരമുള്‍പ്പെടെ പ്രമുഖരെ തോല്‍പ്പിച്ചു. ഇന്ത്യക്കകത്ത് പത്തിലധികം കിരീടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി. 17ാം വയസില്‍ നെട്ടല്ലിനെ കൂടി പരിക്ക് ബാധിച്ചതോടെ ടെന്നിസില്‍ നിന്ന് പിന്‍മാറി. ഇതിനുഷേമാണ് ദുബായില്‍ എത്തിയത്. ദുബായ് ഹെരിയറ്റ്‌വാട്ട് ആന്‍ഡ്‌ മിഡ്ല്‍സെക്‌സ് കോളജിലെ സൈക്കോളജി- ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. പിതാവ്: ഡോ. സഞ്ജയ് ഭട്ട് (യൂറോളജിസ്റ്റ്), മാതാവ് ഡോ. ലൈലാന്‍ (കണ്ണുരോഗ വിദഗ്‌ധ). സഹോദരന്‍ ആദിത്യ മുന്‍ കേരള ടെന്നീസ് ചാമ്പ്യനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top