29 January Sunday

തനിമ കുവെെറ്റ് ദേശീയ വടംവലി മത്സരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2022

കുവെെറ്റ്  സിറ്റി> തനിമ കുവൈത്ത്  സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16ആമത്‌ ‌ എഡിഷൻ  കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ 28നു ഉച്ചക്ക് 2 മണി  മുതൽ ആരംഭിക്കുന്നു.  ദി ടഗ്‌ ഓഫ്‌ വാർ ഫെഡറേഷൻ ഓഫ്‌ ഇൻറർനാഷണലിൻ്റെയും, ടഗ്‌ ഓഫ് ദി വാർ ഏഷ്യൻ ഫെഡറേഷൻ്റെയും അംഗീകാരത്തോടെ ‌സാൻസിലിയ എവർറോളിംഗ്‌ സ്വർണ്ണക്കപ്പിനും ക്യാഷ്‌ അവാർഡിനും വേണ്ടിയുള്ള മത്സരത്തിൽ  18 ഓളം ടീമുകൾ ആണ് മാറ്റുരയ്ക്കുന്നത്. മത്സരത്തുനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരത്തിന് സമ്മാനമായി മധ്യപൂർവ്വേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ട്രോഫിയാണ് സമ്മാനിക്കുന്നത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം ബ്ലൂലൈൻ, നെസ്റ്റ് & മിസ്റ്റ്, ലൈഫ് ഫിറ്റ്നസ്സ് എവർ റോളംഗ് ട്രോഫികളും  മെഡലുകളും ക്യാഷ് അവാർഡുകളും നൽകി ആദരിക്കും.

മത്സരം ഭൂട്ടാൻ അംബാസഡർ ചിറ്റെം ടെൻസിൻ ഉത്‌ഘാടനം ചെയ്യും .  തോമസ്സ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. .  ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ബഹു. വിനോദ് ഗെയ്ക്ക്‌വാദ് അടക്കം മഹത്‌വ്യക്തികൾ പങ്കെടുക്കും.
കാണികൾക്കായി  മഴവിൽ മനോരമ ജൂനിയർ സൂപ്പർ4 റിയാലിറ്റി ഷോ വിന്നർ കുമാരി റൂത്ത് ആൻ ടോബി നയിക്കുന്ന മനംകുളിർക്കും ഗാനമേളയും, വ്യത്യസ്ത ഫുഡ് സ്റ്റാൾ സൗകര്യങ്ങളും, കുടുംബങ്ങൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും ഉണ്ടായിരിക്കും  എന്നും ഭാരവാഹികൾ അറിയിച്ചു. 

പത്രസമ്മേളനത്തിൽ ഓണത്തനിമ ജോയിന്റ്‌ കൺവീനർ വിനോദ്‌,  പേൾ ഓഫ്‌ ദി സ്കൂൾ കൺവീനർ ദീലീപ്‌ ഡികെ,  ഓണത്തനിമ കൺവീനർ ജോജിമോൻ, തനിമ ജെനറൽ കൺവീനർ ബാബുജി ബത്തേരി, പ്രൊഗ്രാം കൺവീനർ ബിനോയ്‌, പൊസ്സഷൻ കൺവീനർ അഷറഫ്‌ ചൂരൂട്ട്‌, ജോയിന്റ്‌ കൺവീനർ മിസ്‌. ഉഷ ദിലീപ്‌ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു. റിസപ്ഷൻ കൺവീനർ ഹബിബ്‌ മുറ്റിചൂർ, മീഡിയ കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌, ഫൂഡ്‌കൺവീനർ റുഹൈൽ, സ്പോർട്ട്സ്‌ കൺവീനർ ജിൻസ്‌, കൾച്ചറൽ കൺവീനർ ഷൈജു പള്ളിപ്പുറം, സ്പൊർട്ട്സ് ജോയിന്റ്‌ കൺവീനർ ജിനു, ഫെസിലിറ്റി മാനേജ്‌മന്റ്‌ റാണ, ‌ പ്രെസെന്റ്രെഷൻ കൺവീനർ ജിനോ എന്നിവരും സന്നിഹിതരായിരുന്നു..

കെകെഡിഎ, ഐ.എ.കെ , ഐ.എ.കെ-ബി, രാജു ചലഞ്ചേർസ്സ്‌,     സിൽവർ സെവൻ, ലെജന്റ്സ്‌ ഓഫ്‌ കെകെബി, സെറാ കെകെബി, ബോസ്കോ കെകെബി, യുഎൽസി കെകെബി, ടീം അബ്ബാസിയ, ടീം അബ്ബാസിയ-സി, ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌, അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത് -ബി‌, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത് -സി‌, ഫ്ലൈ വേൾഡ്‌ ടൂർസ്സ്‌ & ട്രാവൽസ്‌ ആഹാ കുവൈത്ത്‌ ബ്രദേർസ്സ്‌, ‌ എ. എം ഓട്ടോമോട്ടീവ്‌ ആഹാ കുവൈത്ത്‌ ബ്രദേർസ്സ്‌, ‌ എന്നീ ടീമുകൾ ആണു ഇത്തവണ മത്സര രംഗത്ത്‌ ഉള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top