26 April Friday

ഒമാനില്‍ വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ

അനസ് യാസിന്‍Updated: Wednesday Jun 29, 2022

മനാമ> ഒമാനില്‍ ജോലി ചെയ്യുന്ന പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് ദീര്‍ഘകാല താമസ വിസ നല്‍കുന്നു. ഈ വിസയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സിയായ ഒഎന്‍എ ബുധനാഴ്‌ച അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നടപ്പാക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ ഉല്‍പ്പാദകരെയും പുതുമയാര്‍ന്ന ബിസനസുകാരെയും ഉള്‍പ്പെടുത്തി ദീര്‍ഘകാല വിസ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയക്ക് മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തിലാണ് തീരുമാനം.

ഇവരെ കൂടി ദീര്‍ഘകാല റെസിഡന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റെസിഡന്‍സി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചാലുടന്‍ അത് പ്രഖ്യാപിക്കുമെന്നും നിക്ഷേപ, കയറ്റുമതി വികസന പരിപടി ദേശീയ തലവന്‍ ഖാലിദ് അല്‍ ഷുഐബി വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ വിഭാഗങ്ങളില്‍ കംപ്യൂട്ടര്‍  പ്രോഗ്രാമര്‍മാര്‍, സംരംഭകര്‍ എന്നരും ഉള്‍പ്പെടുന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top