18 December Thursday

സ്വദേശി പൗരന്മാർക്കായി അബുദാബിയിൽ മവാഹെബ് ടാലന്റ് ഹബ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

Abu Dhabi Media Office facebook

അബുദാബി > തൊഴിൽ വിപണിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി സ്വദേശി പൗരന്മാർക്ക് പ്രത്യേക വൈദഗ്ധ്യവും പ്രൊഫഷണൽ അനുഭവങ്ങളും നൽകുന്നതിനായി മവാഹെബ് ടാലന്റ് ഹബ്‌ നടത്തുന്നു.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ടാലന്റ് ഹബ്ബിന് തുടക്കം കുറിച്ചു. എംപ്ലോയ്‌മെന്റ് കൗൺസിലിംഗ്, നൈപുണ്യ വികസനം തുടങ്ങിയ സേവനങ്ങളാണ് മവാഹെബ് നൽകുന്നത്.

യുഎഇ പൗരന്മാരുടെ നൈപുണ്യ വികസനത്തിനത്തിനൊപ്പം തൊഴിൽ വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ആവശ്യമായ രീതിയിൽ അവരെ സജ്ജരാക്കുക, കരിയർ വളർച്ചകൾ കൈവരിക്കുന്നതിന് പിന്തുണ നൽകുക എന്നിവയാണ് മവാഹെബിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top