28 March Thursday

ടി ശിവദാസമേനോന്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ഖത്തർ> മുൻ കേരള സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയും  മുതിർന്ന സിപിഐ എം നേതാവുമായ ടി. ശിവദാസമേനോൻ്റെ നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. ഖത്തർ സംസ്‌കൃതി രൂപീകരണ യോഗത്തിൽ പങ്കെടുക്കുകയും സംഘടനയ്‌ക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തത് ശിവദാസ മേനോൻ ആയിരുന്നു. 1999ൽ ഇകെ നായനാർ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ്‌ അദ്ദേഹം ഖത്തർ സന്ദർശിക്കുകയും സംസ്‌കൃതി രൂപീകരണ യോഗത്തിൽ സംഘടനയെ പ്രഖ്യാപിക്കുകയും ചെയ്‌തത്.

"Concern for others" എന്ന  സംസ്‌കൃതിയുടെ പ്രഖ്യാപിത മുദ്രാവാക്യം  സംഘടനാ രൂപീകരണ വേളയിൽ ഉയർത്തിയത് ശിവദാസമേനോൻ ആയിരുന്നു. മൂന്നു  തവണ നിയമസഭാ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി ‐ ഗ്രാമവികസന മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട്  എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ചിരുന്നു.

സംഘടനാ രംഗത്തും ഭരണരംഗത്തും മികച്ച വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. സംസ്‌കൃതിയ്ക്ക് എക്കാലവും ഓർക്കാവുന്ന തരത്തിൽ ഊർജ്ജം പകരുന്ന സാന്നിധ്യമായിരുന്ന ശിവദാസമേനോൻ്റെ നിര്യാണത്തിൽ സംസ്കൃതി അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും  സംസ്‌കൃതി അനുശോചന കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top