15 December Monday

ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തർ; പോസ്റ്റർ ലോഞ്ച് ചെയ്തു

അഹ്മദ്കുട്ടി അറളയിൽUpdated: Friday Sep 29, 2023

ദോഹ> ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ട്യൂൺസ് ഇൻ ഡ്യൂൺസ് - ശ്വേതാ മോഹൻ ലൈവ് ഇൻ ഖത്തർ സംഗീത പരിപാടിയുടെ പോസ്റ്റർ ലോഞ്ച്ചെയ്തു. ഒക്ടോബർ ആറിന്  വൈകുന്നേരം ഏഴിന് ആസ്പൈർ ലേഡീസ് സ്പോർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ  ലിറ്റിൽ സ്റ്റാർ സിം​ഗർ ഋതുരാജും ബെന്നറ്റിന്റെ ബാൻഡും അണിനിരക്കും.

98.6 റേഡിയോ മലയാളം സ്‌റ്റുഡിയോയിൽ നടന്നചടങ്ങിൽ  ടൈറ്റിൽ സ്പോൺസറായ സ്കോഡ കാർസ്  മാർക്കറ്റിംഗ് മാനേജർ മോഖ്ലെസ് മഹ്‌മൂദിക്ക് നൽകി അജ്‌പാക്ക് ചീഫ് പാട്രൺ മുഹമ്മദ് ഷാനവാസ്  പ്രകാശനകർമ്മം നിർവഹിച്ചു. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, മാർക്കറ്റിംഗ് ഹെഡ് നൗഫൽ അബ്ദുൽ റഹ്മാൻ, അജ്‌പാക് പ്രെസിഡെന്റ് ഷെഫി വൈശ്യനാടം, സെക്രട്ടറി പ്രേമ ശരത്, ഇവന്റ് സ്‌പോൺസർഷിപ് കമ്മിറ്റി ചെയർ പേഴ്സൺ മാളു ഗിരീഷ്, അജ്‌പാക് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദോഹയിലെ സംഗീതാസ്വാദകർക്കു പുതിയ ഒരനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു.  ടിക്കറ്റ് QTICKET വെബ്സൈറ്റിലും ഹെന്നീസ് ഫ്രൈഡ് ചിക്കൻ, റൊട്ടാന റെസ്റ്റാറെന്റ് ഔട്ട്ലെറ്റ് കളിലുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക. സ്കോഡ കാർസ് ആദ്യമായി ടൈറ്റിൽ സ്പോൺസർ ആകുന്ന ട്യൂൺസ് ഇൻ ഡ്യൂൺസ് ന്റെ മെയിൻ സ്പോന്സർസ് ആയി റീജൻസി ഹോൾഡിങ്‌സ്, റൊട്ടാന റെസ്റ്റാറ്റാന്റ്, ലുലു ഹൈപ്പർമാർകെറ്റ് എന്നിവരും അസ്സോസിയേറ്റ് സ്പോന്സർസ് റ്റീടൈം ,ഫാൽക്കൺ എയർ കണ്ടിഷണേഴ്‌സ്, ഗൾഫാർ അൽ മിസ്നദ് എന്നിവരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top