മസ്കറ്റ് > മഞ്ഞപ്പട സൂപ്പർകപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിന്റെ കർട്ടൻ റൈസറും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയവും ട്രോഫി പ്രകാശനവും നടന്നു. റൂവിയിലെ ഫോർ സ്‌ക്വയേഴ്‌സ് റെസ്റ്റോറന്റിൽ വെച്ചു ശനിയാഴ്ച നടന്ന പരിപാടിയിൽ ഒമാനിലെ ഫുട്ബോൾ വ്‌ളോഗർ ലൈജു മുഹമ്മദ് മുഖ്യാഥിതിയായി പങ്കെടുത്തു. ടൂർണമെന്റിലെ മുഴുവൻ ടീമുകളും സ്പോൺസർമാരും പരിപാടിയിൽ പങ്കെടുത്തു. മത്സരത്തിലെ വോളണ്ടിയർമാർക്കുള്ള ജേഴ്‌സി പ്രകാശനവും ചടങ്ങിൽ വെച്ചു നടന്നു. ഓഗസ്റ്റ് 25 വെള്ളിയാഴ്ചയാണ് മത്സരം നടക്കുക.
വ്യത്യസ്തമായ കലാ കായിക സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നിട്ട് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം ഓണാഘോഷ പരിപാടികളും കൂടി ഉൾപ്പെടുത്തിയാണ് മഞ്ഞപ്പട സൂപ്പർ കപ്പ് ഫുട്ബോൾ 2023 ഒരുക്കിയിട്ടുള്ളത്.
കെഎംഎഫ്എയുടെ പിന്തുണയോടെയും നിയമാവലികളുമനുസരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മസ്‌കറ്റിലെ അൽ ഹൈൽ ഈഗിൾ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനിലെ ശക്തരായ പ്രവാസി ഫുട്ബോൾ ടീമുകളായ യൂണിറ്റി ഫുട്ബോൾ അക്കാദമി, ATS പ്രോസോൺ അക്കാദമി എഫ്സി, റിയലക്സ് എഫ് സി, എഫ് സി കേരള , യുണൈറ്റഡ് കേരള എഫ് സി,നേതാജി എഫ്സി, ബൗഷർ എഫ് സി, മസ്കറ്റ് ഹാമ്മേഴ്‌സ് എഫ് സി,നെസ്റ്റോ എഫ് സി , സ്മാഷേഴ്സ് എഫ് സി,നിസ്‌വാ എഫ് സി, സയ്നോ എഫ് സി സീബ്, ഷൂട്ടേഴ്‌സ് ഡൈനാമോസ് എഫ് സി,അൽ സലാമ പോളിക്ലിനിക് എഫ് സി മബെല്ല,ബ്രദേഴ്സ് എഫ് സി ബർക്ക, കെഎംസിസി മത്ര തുടങ്ങിയ ടീമുകൾ പങ്കെടുക്കും.
മത്സരത്തോടൊപ്പം ഗാലറിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന കാണികൾക്കൾക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും അരങ്ങേറും. ക്യാഷ് പ്രൈസിനും മഞ്ഞപ്പട സൂപ്പർകപ്പിനും വേണ്ടി നാലു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ലീഗ്, നോക്ക്ഔട്ട് മത്സരങ്ങൾ ഓഗസ്റ്റ് 25 വെള്ളിയാഴ്ച വെകുന്നേരം നാലു മണിക്ക് ആരംഭിക്കും. വിജയികൾക്കുള്ള ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ ഒട്ടനവധി വ്യക്തിഗത അവാർഡുകളും ടൂർണമെന്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..