ദുബായ്> ക്രിസ്തുമസ് ന്യൂ ഇയർ അവധി ആഘോഷിക്കുവാൻ ദുബായിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 20 ലക്ഷം യാത്രക്കാരാണ് ഈയാഴ്ച ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
ക്രിസ്തുമസ് ന്യൂ ഇയർ അവധി ആഘോഷങ്ങൾ കഴിഞ്ഞു സ്കൂളുകൾ തുറക്കുന്നത് ജനുവരി രണ്ടിനാണ്. ഇത് കണക്കുകൂട്ടി നാട്ടിലേക്ക് പോയ ആളുകൾ തിരികെ എത്തുന്നതും, ന്യൂ ഇയർ ആഘോഷിക്കാൻ ലോകരാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പ്രത്യേകമായി ദുബായ് തിരഞ്ഞെടുക്കുന്നതും, ലോകകപ്പ് കഴിഞ്ഞ് ന്യൂ ഇയർ ആഘോഷിക്കാൻ വിവിധ രാജ്യങ്ങളിലെ ആളുകൾ ദുബായിലെത്തുന്നതും ദുബായിലെ തിരക്ക് വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
വരുന്ന ഒരാഴ്ചക്കാലം ഏകദേശം 2 ലക്ഷത്തോളം ആളുകൾ യാത്ര ചെയ്യും എന്നാണ് കണക്കുകൂട്ടുന്നത്. ജനുവരി രണ്ടായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം. അന്ന് 2,57000 ത്തിന് മുകളിൽ യാത്രക്കാർ ദുബായ് എയർപോർട്ട് വഴി കടന്നു പോകും എന്നാണ് കരുതുന്നത്. ന്യൂ ഇയറിനോട് അനുബന്ധിച്ച് വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതിനാൽ യാത്രക്കാർ അതനുസരിച്ച് നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് ദുബായ് വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..