24 April Wednesday

സൗദിയില്‍ വീട്ടു ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ത്തി

അനസ് യാസിന്‍Updated: Wednesday May 20, 2020

റിയാദ്‌> സൗദിയില്‍ വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ത്തിവച്ചു.നാലു മാസം മുന്‍പാണ് ഈ സേവനം ആരംഭിച്ചത്. വീട്ടുജോലിക്കാരന്റെ താമസ പെര്‍മിറ്റ് നേരത്തെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പുതുക്കിയിട്ടുണ്ടെങ്കില്‍, സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെടും. വീട്ടുജോലിക്കാരെ തൊഴിലാളികളുടെ ഫീസില്‍ നിന്ന് ഒഴിവാക്കുന്നതിനാലാണിത്. തൊഴിലാളിയെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് മാറ്റുന്നതിനും അനുവദിക്കില്ല.

2019 ഏപ്രില്‍ 30 ന് മുമ്പ് സ്ഥാപിച്ച സ്ഥാപനങ്ങളിലെ നാല് തൊഴിലാളികള്‍ക്ക് ഫീസ് ഒഴിവാക്കിയുള്ള മുന്‍ തീരുമാനം മന്ത്രാലയം റദ്ദാക്കി. അടുത്ത നാല് വര്‍ഷത്തില്‍ ആ നാലു തൊഴിലാളികള്‍ക്ക് ഫീസ് ഇളവ് ലഭിക്കില്ല. എന്നില്‍, രണ്ട് തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷത്തേക്കുള്ള ഫീസ് ഇളവ് ഈ കമ്പനികള്‍ക്ക് ലഭിക്കും. തൊഴിലുടമയും മറ്റൊരു സ്വദേശി ജീവനക്കാരനോടൊപ്പം തന്റെ സ്ഥാപനത്തില്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നുണ്ടെങ്കില്‍ നാല് തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top