അബുദാബി -> ബെർലിനിൽ നടന്ന 2023 സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ മെഡലുകൾ കരസ്ഥമാക്കിയ യുഎഇ പ്രതിനിധി സംഘത്തിന് അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരണം നൽകി.
അത്‌ലറ്റുകളുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും ശൈഖ് ഖാലിദ് പ്രശംസിച്ചു. 2023-ലെ സ്‌പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് ബെർലിനിൽ 72 അത്‌ലറ്റുകൾ ഉൾപ്പെടെ 167 വ്യക്തികൾ അടങ്ങുന്ന യുഎഇ ടീം നീന്തൽ, സൈക്ലിംഗ്, കപ്പലോട്ടം തുടങ്ങി കുതിര സവാരി, ജൂഡോ, ജിംനാസ്റ്റിക്സ് തുടങ്ങി 20 കായിക ഇനങ്ങളിൽ മത്സരിച്ചു. 73 സ്വർണ്ണവും വെള്ളിയും വെങ്കലവും നേടി.
സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ ട്രസ്റ്റി ബോർഡ് അംഗങ്ങളും അഡ്‌നോക്, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അബുദാബി, സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, അൽ ഐൻ സ്‌പോർട്‌സ് ക്ലബ്, അബുദാബി പബ്ലിക് ഹെൽത്ത് കേന്ദ്രവും അൽദാർ പ്രോപ്പർട്ടീസും തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികളും സ്വീകരണത്തിൽ സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..