24 March Friday

കൈരളി യുകെ സൗത്താംപ്റ്റണ്‍ ആന്റ് പോര്‍ട്‌സ്മൗത്ത് യൂണിറ്റ് ഒന്നാം വാര്‍ഷികാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

യുകെ> പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെ യുടെ സൗത്താംപ്റ്റണ്‍ ആന്റ് പോര്‍ട്‌സ്മൗത്ത് യൂണിറ്റ് രൂപീകരിച്ചിട്ടു ഒരു വര്‍ഷം തികഞ്ഞു. സംഘടനയുടെ ഒന്നാം വാര്‍ഷികം വിപുലമായ കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ജനുവരി 21, ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആഘോഷപരിപാടികള്‍ ആരംഭിക്കും.

 ഒരു വര്‍ഷത്തിനകം ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കൈരളി യുകെസൗത്താംപ്റ്റണ്‍ ആന്റ് പോര്‍ട്‌സ്മൗത്ത് യൂണിറ്റ് തലത്തിലും ദേശീയ തലത്തിലും നടത്തുന്നത്.ആഘോഷപരിപാടികളുടെ ഭാഗമായി ഇത്തവണ സംഗീതനൃത്ത സന്ധ്യ ആണ് കൈരളി ഒരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്‍പ്പതിലധികം കലാപ്രതിഭകള്‍ വേദിയില്‍ അണിനിരക്കും.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കൈരളി യുകെ സൗത്താംപ്ടണ്‍ പോര്ടസ്മൗത് യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അറിയിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top