26 April Friday

വ്യാപിക്കുന്നത് ഒമിക്രോണ്‍; കര്‍ഫ്യൂ നടപ്പാക്കില്ല: സൗദി

അനസ് യാസിന്‍Updated: Tuesday Jan 4, 2022

മനാമ > സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ വലിയൊരു ഭാഗത്തിനും ഒമിക്രോണാണെന്ന് പരിശോധനകളില്‍ വ്യക്തമായതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ സൗദിയില്‍ ഒമിക്രോണ്‍ വന്‍തോതില്‍ വ്യാപിക്കും. ഇത് കണക്കിലെടുത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സൗദിയില്‍ കര്‍ഫ്യൂ നടപ്പാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

കര്‍ഫ്യൂ അടക്കമുള്ള കോവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല. വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസ് എന്നിവ വഴി സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top