20 April Saturday

പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം : ഡബ്ലിനിൽ ഇന്ത്യൻ എംബസിക്ക്‌ മുന്നിൽ 25ന്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021


ലണ്ടൻ> അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌  ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  (സി പി ഐ എം യു കെ & അയർലൻഡ് ഘടകം)  ഇന്ത്യയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌  പ്രതിഷേധം  സംഘടിപ്പിക്കുന്നു.  25 രാവിലെ  11  മുതൽ 12 മണി വരെ ഇന്ത്യൻ എംബസ്സിയുടെ മുന്നിലാണ്‌ പ്രതിഷേധം.

കാർഷികമേഖലയിൽ കുത്തകകളുടെ ചൂഷണത്തിന് വഴിവെക്കുന്ന നിയമഭേദഗതികൾ കഴിഞ്ഞ വർഷം ഇന്ത്യൻ പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ നിയമങ്ങൾ കോൺട്രാക്ട് ഫാർമിംഗ് അനുവദിക്കുകയും ധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുക വഴി വലിയ തോതിലുള്ള പൂഴ്ത്തിവെപ്പിന് കുത്തകകളെ  സഹായിക്കുകയും ചെയ്യും എന്നതാണ് ലക്ഷക്കണക്കിന് വരുന്ന കർഷകരെ കഴിഞ്ഞ പത്തു മാസക്കാലമായി തീക്ഷ്ണമായ സമരത്തിലേക്ക് തള്ളിവിട്ടത്.  601 കർഷകരാണ് സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്.

കർഷക സമരത്തോട് അനുഭാവമുള്ള എല്ലാവരും രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധത്തിൽ പങ്കെടുക്കണം എന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top