10 December Sunday

കൈരളി കൂട്ടായ്മ ഈദ് -ഓണം ആഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

സോഹാർ> സോഹാർ ടൗണിലെ കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണസദ്യയും ഈദ്- ഓണം ആഘോഷ പരിപാടികളും സെപ്തംബർ 29 ന് നടന്നു. രാവിലെ 11 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടി രാത്രി 12 മണിക്ക് സമ്മാന ദാനത്തോടെ അവസാനിച്ചു. മുരളി സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ  ശ്രീജേഷ് അദ്ധ്യക്ഷനായി.

സാമൂഹ്യ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ ഉൽഘടനം നിർവഹിച്ചു. സൂരജ്, തമ്പാൻ തളിപ്പറമ്പ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സംസാരിച്ചു,   സാമൂഹ്യ പ്രവർത്തകനും പ്രഭാഷകനുമായ റോയ് മാഷ്,  ബദർ അൽ സമ റീജ്യണൽ ഹെഡ്ഡ് മനോജ്‌കുമാർ, പ്രമുഖ എഴുത്തുകാരൻ കെ ആർ പി വള്ളിക്കുന്നം, ജനകീയ ഡോക്ടർ മാത്യു എന്നിവരെ ആദരിച്ചു. കൈരളി മെംബർ രാജേഷ് ഗോപാലകൃഷ്ണന് സ്നേഹോപഹാരം നൽകി.

ഓണ സദ്യയിൽ 550 തിൽ അധികം ആളുകൾ പങ്കെടത്തു. വൈകുന്നേരം  മ്യൂസിക്കൽ ഫിയേസ്റ്റാ അരങ്ങേറി. സോഹാറിലെ മലയാളി സമൂഹം ഒഴുകിയെത്തിയ പരിപാടി മികച്ച നിലവാരം പുലർത്തി.

സാമൂഹ്യ പ്രവർത്തകരായ തമ്പാൻ, മുരളി, ഹരികുമാർ,  ശ്രീജേഷ്, ജിമ്മി സാമുവൽ, ലിൻസി സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top