15 December Monday

വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയ ലൈവ്: കർശന നടപടിയുണ്ടാകുമെന്ന് കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

കുവൈറ്റ് സിറ്റി > വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈവിൽ പോകുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വർധിച്ചുവരുന്ന ട്രാഫിക് അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.

ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാഹനമോടിക്കുമ്പോൾ ലൈവിൽ പോകുന്നവർ ഒരേ സമയം അവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നുവെന്നും വാഹനമോടിക്കുമ്പോൾ വീഡിയോകൾ എടുക്കുന്ന എല്ലാ ഡ്രൈവർമാർക്കുമെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top