മസ്‌ക്കറ്റ്> ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ ഓണാഘോഷം 2023 സെപ്റ്റംബർ 8 വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകിട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. പിന്നണി ഗായകനും സംഗീത സംവിധായകനുമായ രതീഷ് കുമാർ, പല്ലവി രതീഷ് ( TITLE WINNER ASIANET STAR SINGER JUNIOR) എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.
തിച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും കേരള വിഭാഗം കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഓണാഘോഷ പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും, പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..