മനാമ> ട്രക്കിൽ മദ്യം കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ മലയാളിക്ക് 52,65,180 സൗദി റിയാൽ (11 കോടി രൂപ) പിഴയും നാടുകടത്തലും. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറി (26)നാണ് ദമാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
ബഹ്‌റൈനിൽനിന്ന് സൗദിയിലേക്കാണ് മൂന്നുമാസം മുമ്പ് ഇയാൾ മദ്യം കടത്തിയത്. കിങ് ഫഹദ് കോസ്‌വേയിൽ കസ്റ്റംസ് പരിശോധനയ്‌ക്കിടെയാണ് പിടിയിലായത്. 4000 മദ്യക്കുപ്പിയാണ് ഇയാളുടെ ട്രെയിലറിൽനിന്നു പിടിച്ചത്. നാലുവർഷമായി ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. പിഴ അടച്ചില്ലെങ്കിൽ ജയിലിൽ കഴിയണം. പിന്നീട് തിരിച്ചുവരാനുമാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..