26 April Friday

കേളി ടി ശിവദാസമേനോൻ അനുശോചനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അനുശോചന യോഗത്തിൽ സംസാരിക്കുന്നു

റിയാദ്>  മുതിർന്ന സിപിഐ എം  നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്റെ വിയോഗത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചന യോഗം ചേർന്നു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്‌ട്രീയക്കാരിലെ അധ്യാപകനുമായ ടി ശിവദാസമേനോൻ അധ്യാപക സംഘടനാ രൂപീകരണത്തിൽ വഹിച്ച പങ്കും, വൈദുതി മേഖലയിലും വ്യവസായ മേഖലയിലും കൊണ്ടുവന്ന വിപ്ലവകരമായ മുന്നേറ്റങ്ങളെ കുറിച്ചും, വിദ്യാർഥികളോടും  വിദ്യാഭ്യാസത്തോടും കാട്ടിയിട്ടുള്ള കരുതലും അനുശോചനം രേഖപ്പെടുത്തിയവർ സ്മരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സതീഷ് കുമാർ ബദിയ ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ ടി ശിവദാസമേനോന് അനുശോചനം രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top