18 December Thursday

"തേർഡ് ഡേ': ഷോർട് ഫിലിം പ്രിവ്യു ഷോ സംഘടിപ്പിച്ചു.

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

കുവൈത്ത് സിറ്റി > കുവൈത്തിലെ  പ്രൊഡക്ഷൻ കമ്പനിയായ വെസ് മൂവീസിന്റെയും ഫോറെവർ സ്റ്റുഡിയോസിന്റെയും ബാനറിൽ അനു ഷിനാസ് നിർമ്മിച്ച് ഷിനാസ് സലാവുദ്ധീൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത "തേർഡ് ഡേ" ഷോർട് ഫിലിമിന്റെ  പ്രിവ്യുഷോ സംഘടിപ്പിച്ചു. വെസ്  മൂവീസിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഖൈത്താൻ രാജധാനി ഹോട്ടലിൽ  നടന്ന ചടങ്ങിലാണ് "തേർഡ് ഡേ" ഷോർട് ഫിലിം പ്രദർശനവും വാർഷികാഘോഷ പരിപാടികളും നടന്നത്.

പരിപാടിയിൽ തേർഡ് ഡേ അണിയറ പ്രവർത്തകരെ ആദരിച്ചു. ക്രിസ്റ്റഫർ ദാസ് എഡിറ്റിങ്ങും നിതിൻ ആൻസ് ക്യാമറയും എബിൻ അശോക് ആർട്ടും നിർവഹിച്ച ചിത്രത്തിൽ സജീഷ് കുമാറും (ഗോവിന്ദ് ശാന്ത)  ആദർശ് ഭുവനേശും ആണ് പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ഇതോടൊപ്പം  ക്രിസ്റ്റഫർ ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്റെ ടൈറ്റിൽ റിലീസും ചടങ്ങിൽ നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top