25 April Thursday

ശശി തരൂർ ന്യൂസ് പേഴ്സൺ ഓഫ് ഇയർ 2022

കെ എൽ ഗോപിUpdated: Saturday Feb 4, 2023

ദുബായ്> റേഡിയോ ഏഷ്യ F.M. 94.7 ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2022 പുരസ്കാരം ശശി തരൂർ എം പി യ്ക്ക്.  ശ്രോതാക്കളിൽ നിന്നും എസ്എംഎസ് വോട്ടെടുപ്പിലൂടെ വാർത്തയിലെ പ്രധാന വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്ന പരിപാടിയാണ് ഇത്. തിരഞ്ഞെടുത്ത 10 പേരിൽ നിന്നും മൂന്നുപേർ അവസാന പട്ടികയിൽ എത്തുകയായിരുന്നു.

ശശി തരൂരിനെ കൂടാതെ നഞ്ചിയമ്മ, ഇന്ദ്രൻസ് എന്നിവരാണ് അവസാന മൂന്നിൽ ഇടം പിടിച്ചത്. എസ്എംഎസ്  വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരു ശ്രോതാവിന് 50000 രൂപ ക്യാഷ് പ്രൈസും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top