18 December Thursday

ഇത്തിഹാദ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റിയുമായി കരാർ ഒപ്പുവച്ച് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2023

ഷാർജ > ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ്  ഇത്തിഹാദ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. പണപ്പെരുപ്പത്തെ ചെറുക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് കരാർ ലക്ഷ്യം വയ്ക്കുന്നത്.

വെള്ളത്തിനും വൈദ്യുതിക്കും സബ്‌സിഡി നൽകി പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. വകുപ്പ് ചെയർപേഴ്സൺ അഫാഫ് അൽ മർറിയും ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി ആക്ടിംഗ് സിഇഒ ഷെയ്ഖ് മുറാദ് അൽ ബെലൂഷിയും ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top