29 March Friday

ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഷാര്‍ജ മാസ്

കെഎല്‍ ഗോപിUpdated: Saturday Mar 4, 2023

ഷാര്‍ജ> ഭൂകമ്പത്തില്‍ നിരാലംബരായ തുര്‍ക്കിയിലേയും സിറിയയിലേയും സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി ഷാര്‍ജ മാസ്.  ഷാര്‍ജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ - ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച  പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സഹായിക്കുന്നതിനായി യുഎഇ റെഡ്ക്രസന്റ് ഷാര്‍ജ ഓഫീസിനു കൈമാറിയത്.

 റെഡ്ക്രസന്റ് ധനശേഖര വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ അല്‍ ഹമാദി സാധനങ്ങള്‍ ഏറ്റുവാങ്ങി. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക, ജനറല്‍ സെക്രെട്ടറി സമീന്ദ്രന്‍, റോള മേഖല സെക്രെട്ടറി ഷമീര്‍ ജോയിന്റ് സെക്രെട്ടറി ജിബീഷ് പുന്നയൂര്‍ക്കുളം, ജീവകാരുണ്യ ക്ഷേമ വിഭാഗം സെന്‍ട്രല്‍ കോഓര്‍ഡിനേറ്റര്‍ ഗോപാലകൃഷ്ണന്‍, മേഖല കണ്‍വീനര്‍ അന്‍വര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ര്‍ ആര്‍പി മുരളി, താലിബ്, പ്രേമരാജന്‍ നിട്ടൂര്‍, റിയാസ്, രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top