20 April Saturday

ഷാർജ പുസ്‌ത‌കോത്സവം: പ്രസാധകരുടെ സമ്മേളനം ഇന്നുമുതൽ

കെ എൽ ഗോപിUpdated: Sunday Oct 30, 2022

ഷാർജ> 2022 ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസാധകരുടെ സമ്മേളനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ ഉൾപ്പെടെ 92 രാജ്യങ്ങളിൽ നിന്നുള്ള 971 പ്രസാധക സംഘങ്ങളാണ് പന്ത്രണ്ടാമത് പ്രസാധകരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.  

പ്രസാധക വ്യവസായത്തെ ശക്തിപ്പെടുത്തുകയും പ്രസാധകർക്ക് ആത്മവീര്യവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രസാധകരുടെ സമ്മേളനം ഒരുക്കുന്നത്. പുസ്തകങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുള്ള കരാറുകളിൽ ഏർപ്പെടുന്നതിന് പുറമേ മേഖലയിലെ മറ്റ് വ്യാപാര താല്പര്യങ്ങളെയും സമ്മേളനം പരിഗണിക്കുന്നു.

33 പ്രഭാഷകരാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പ്രസാധകരുടെ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. എട്ടോളം പാനൽ ചർച്ചകളും രണ്ട് സംവാദങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top