23 April Tuesday

ഷാര്‍ജ പുസ്‌തകോത്സവത്തിന് തുടക്കമായി.

കെ എല്‍ ഗോപിUpdated: Wednesday Nov 4, 2020

ഷാര്‍ജ > ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. നവംബര്‍ നാല്  മുതല്‍ 14 വരെയാണ് ഇത്തവണ പുസ്തകോത്സവം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും  പൊതുപരിപാടികള്‍ വെര്‍ച്വല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കിയും പൊതുഇടങ്ങളില്‍ ഒത്തുചേരലുകള്‍ പൂര്‍ണമായും ഒഴിവാക്കിയുമാണ് ഇത്തവണ പുസ്തകോത്സവം അരങ്ങേറുന്നത്.

ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ കര്‍ക്കശമാക്കിയാണ് സന്ദര്‍ശകരേയും മറ്റുള്ളവരെയും പുസ്തകോത്സവ വേദിയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുസ്തകോത്സവ നഗരിയില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായി ഒരുക്കിയിട്ടുള്ള പ്രത്യേക വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുകയും, രജിസ്‌ട്രേഷന്‍ കോഡ് പ്രവേശനകവാടത്തില്‍ കാണിച്ചുകൊടുക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യുന്ന  ഓരോരുത്തര്‍ക്കും  മൂന്നുമണിക്കൂര്‍ വീതം  പുസ്തകോത്സവ നഗരിയില്‍  ചിലവഴിക്കാം. ഒരേസമയം അയ്യായിരം പേര്‍ക്ക് മാത്രമാണ്  പ്രവേശനം അനുവദിക്കുക.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ 20 പൊലീസ് പെട്രോള്‍ വാഹനങ്ങളും, നിരവധി ഡ്രോണുകളും ഇത്തവണ ഉപയോഗിക്കും.

മലയാളത്തില്‍ നിന്ന് നിരവധി പ്രസാധകരാണ് കഴിഞ്ഞ തവണ എത്തിയത്. എന്നാല്‍ ഇത്തവണ പത്തില്‍ താഴെ പ്രസാധകര്‍ മാത്രമാണ് എത്തിയിട്ടുള്ളത്. പുസ്തക പ്രകാശനങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നുണ്ടെങ്കിലും അവയെല്ലാം പേരിനു മാത്രമായി ഒതുങ്ങുകയാണ്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top