28 March Thursday

ഷാര്‍ജ പുസ്‌തകോത്സവം: ചിന്ത പബ്ലിഷേഴ്‌സ് പവലിയന്‍ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

ഷാർജ> ഷാര്‍ജ രാജ്യാന്തര പുസ്‌‌ത‌കോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉദ്ഘാടനം എസ്ഐബിഎഫ് എക്‌സ്റ്റേണല്‍ അഫേഴ്‌സ് എക്‌സിക്യൂട്ടീവ് അംഗം മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. ഫോക്‌ലോര്‍ എക്‌സിക്യൂട്ടീവ് അംഗവും പ്രശസ്ത നാടന്‍പാട്ടു കലാകാരിയുമായ പ്രസീദ ചാലക്കുടി ചിന്തയുടെ ആദ്യ പുസ്തക വില്‍പന നടത്തി. മാസ് സെക്രട്ടറി ബി കെ മനു, പ്രസിഡന്റ് താലിബ് കുഞ്ഞുമോന്‍, ലോക കേരള സഭ എക്‌സിക്യൂട്ടീവ് അംഗം ആര്‍ പി മുരളി, വാഹിദ് നാട്ടിക, അമീര്‍ കല്ലുംപുറം, ചിന്ത പ്രതിനിധി ശിവപ്രസാദ് ബി എന്നിവര്‍ സന്നിഹിതരായിരുന്നു.

ചിന്ത പ്രസിദ്ധീകരിച്ച ഷിജൂഖാന്റെ യാത്രാവിവരണ പുസ്തകം 'ധാക്ക എക്‌സ്പ്രസ് - അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ' നവംബര്‍ 5ന് വൈകുന്നേരം എട്ടു മണിക്ക് ചിന്ത പവലിയനില്‍വെച്ച് പ്രകാശനം ചെയ്യും. അന്നേ ദിവസം വൈകിട്ട് ആറു മണിക്ക് റൈറ്റേഴ്‌സ് ഹാളില്‍ ശ്രീകലയുടെ പെയ്‌തൊഴിയുമ്പോള്‍ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്യും. കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, സാംസ്‌കാരിക രാഷ്ട്രീയ പഠനഗ്രന്ഥങ്ങള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ചിന്ത പവലിയനില്‍ ലഭ്യമാണ്. ഒട്ടനേകം ക്ലാസിക് പുസ്തകങ്ങളുടെ ഒരു ശേഖവുമുണ്ട്. ഹാള്‍ നമ്പര്‍ 7-ല്‍ ZD-15 ലാണ് ചിന്ത പവലിയന്‍. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മേള 13 വരെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top