20 April Saturday

ഷാർജ പുസ്തകോത്സവത്തിൽ പുസ്തക ശേഖരവുമായി ചിന്ത പവിലിയൻ

കെ എൽ ഗോപിUpdated: Monday Oct 31, 2022

ഷാർജ>  ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൈവിധ്യമാർന്ന പുസ്തക ശേഖരവുമായി ചിന്ത, ദേശാഭിമാനി പുസ്തകങ്ങൾ വില്പനയ്ക്ക് എത്തുന്നു. നവംബർ രണ്ടു മുതൽ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ ZD -15 ഹാൾ നമ്പർ 7 ലാണ് ചിന്ത പവലിയൻ.

ജനകീയ പ്രസാധനത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങളുടെ വലിയ ശേഖരമാണ് ചിന്ത സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നോവൽ, കഥകൾ, പഠനങ്ങൾ, ഓർമ, ജീവിതം അനുഭവം, ബാലസാഹിത്യം, നിഘണ്ടുക്കൾ, സാംസ്കാരിക രാഷ്ട്രീയ പഠനങ്ങൾ, ലോക ക്ലാസ്സിക്കുകൾ, സൈദ്ധാന്തിക പഠനങ്ങൾ, ശാസ്ത്ര ഗ്രന്ഥങ്ങൾ  എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങളുമായാണ് പ്രസാധന രംഗത്ത് 50 വർഷം പിന്നിടുന്ന ചിന്ത പബ്ലിഷേഴ്സ് വായനക്കാരിൽ എത്തുന്നത്.

സച്ചിദാനന്ദൻ, ഒഎൻവി കുറുപ്പ്, ഡോക്ടർ കെ എൻ പണിക്കർ, എം ടി, ടി പത്മനാഭൻ, സി വി ശ്രീരാമൻ, സി വി ബാലകൃഷ്ണൻ, യുഎഇ ഖാദർ, ബി എം സുഹറ, പെരുമാൾ മുരുകൻ, എച്ച്മുക്കുട്ടി,  കെ ഇ എൻ, ഡോക്ടർ എൻ വി പി ഉണിത്തിരി, സുനിൽ പി ഇളയിടം,  ഡോക്ടർ അസീസ് തരുവണ എന്നിങ്ങനെ മലയാളത്തിലെ പ്രധാന എഴുത്തുകാരുടെ പുസ്തകങ്ങളും ചിന്ത സ്റ്റാളിൽ ലഭിക്കും.

പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ചിന്ത സ്റ്റാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടും. പി ശ്രീ കലയുടെ "പെയ്തൊഴിയുമ്പോൾ", ഷിജുഖാന്റെ "ധാക്ക എക്സ്പ്രസ്" തുടങ്ങിയ പുസ്തകങ്ങൾ ചിന്തയിൽ വച്ചാണ് പ്രകാശനം ചെയ്യപ്പെടുന്നത്.  കൂടുതൽ വിവരങ്ങൾക്ക് 056 6646353 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top