18 December Thursday

അറ്റകുറ്റപ്പണി; ഷാർജ മലീഹ റോഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

ഷാർജ> ഷാർജയിൽനിന്ന് മലീഹയിലേക്ക് പോകുന്ന റോഡിൻറെ ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഒരു മാസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. യാത്രക്കാർ ഈ കാലയളവിൽ മറ്റു  റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ റോഡിൻറെ ദുബൈ ഭാഗത്തേക്കുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിരുന്നു. ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന യാത്രക്കാർ എമിറേറ്റ്സ് റോഡിൽ എത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top